Attention Please _

MATHS FAIR 2017 DIRECTIONS

0
  • പുറമെ നിന്ന് തയ്യാറാക്കിക്കൊണ്ടു വരുന്ന വെട്ടി എടുത്തതോ അടയാളപ്പെടുത്തിയതോ ആയ യാതൊരു വസ്തുക്കളും തത്സമയ മത്സരത്തിനായി ഉപയോഗിക്കാന്‍ പാടില്ല. (കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ ഡയറി, PC, ഫോട്ടോകള്‍, മൊബൈല്‍ ഫോണ്‍, കുറിപ്പുകള്‍). 
  • നിര്‍മ്മാണത്തിനുപയോഗിക്കുന്ന കടലാസുകള്‍ ചാര്‍ട്ടുകള്‍ കാര്‍ബോഡുകള്‍ തെര്‍മോകോള്‍ മരത്തടികള്‍ ഗ്ലാസ്സുകള്‍ വിനൈല്‍ ഷീറ്റുകള്‍ മുതലായവ മത്സരത്തുനുപയോഗിക്കാന്‍ പാകത്തില്‍ വെട്ടിയെടുത്ത് കൊണ്ടുവരാന്‍ പാടില്ല.
  • സിങ്കിള്‍ പ്രൊജക്ട്, ഗ്രൂപ്പ് പ്രൊജക്ട് രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍, മാഗസിന്‍ , ഭാസ്കരാചാര്യ സെമിനാര്‍ എന്നിവ ഒഴികെയുള്ള മത്സരങ്ങള്‍ തത്സമയ മത്സരങ്ങളായിരിക്കും. (സമയം 3 മണിക്കൂര്‍) 
  • LP,UP,HS,HSS വിഭാഗത്തിന്റെ ഗണിതശാസ്ത്ര മാഗസിനുകള്‍ രജിസ്ട്രേഷന്‍ സമയത്ത് കമ്മറ്റിയെ ഏല്‍പ്പിച്ചിരിക്കണം. മാഗസിനുകള്‍ കവര്‍പേജ് ഉള്‍പ്പെടെ 50 പേജില്‍ കവിയരുത്. മാഗസിന്‍ ഒരു പുറത്തില്‍ മാത്രമേ എഴുതാവൂ.
  • ഗ്രൂപ്പ് പ്രൊജക്ടില്‍ 2 കുട്ടികള്‍ക്ക് പങ്കെടുക്കാം.
  • ഭാസ്കരാചാര്യ സെമിനാര്‍, രാമാനുജന്‍ പ്രബന്ധം എന്നിവ പേപ്പറില്‍ എഴുതി രജിസ്ട്രേഷന്‍ സമയത്ത് കമ്മറ്റിയെ ഏല്‍പ്പിച്ചിരിക്കണം. ഭാസ്കരാചാര്യ സെമിനാര്‍, രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍ എന്നിവ 5 പേജില്‍ കവിയരുത്. മത്സരസമയത്ത് മത്സരാര്‍ത്ഥിയുടെ കൈവശം ഒറിജിനല്‍ ഉള്‍പ്പെടെ 3 കോപ്പികള്‍ ഉണ്ടായിരിക്കണം.

ഭാസ്കാരാചാര്യ സെമിനാര്‍
  • വിഷയം :യു പി തലം- കലണ്ടര്‍ ഗണിതം (Calender Maths)
  • ഹൈസ്കൂള്‍ തലം : Proportion in Nature (പ്രകൃതിയിലെ അനുപാതങ്ങള്‍)
  • ഹയര്‍ സെക്കന്ററി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി : Definite Integrates
  • ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസെന്റേഷന്‍ (ഹൈസ്കൂള്‍ വിഭാഗത്തിന് മാത്രം)
    വിഷയം : പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ

  • അതത് തലത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചാര്‍ട്ടുകള്‍ ഉപയോഗിക്കാം. ആശയങ്ങള്‍ ഒരു ചാര്‍ട്ടില്‍ കൊള്ളുന്നില്ലെങ്കില്‍ രണ്ടാമതൊരു ചാര്‍ട്ടും അതിലും കൊള്ളുന്നില്ലെങ്കില്‍ മൂന്നാമതൊരു ചാര്‍ട്ടും ഉപയോഗിക്കാം. ഒന്നില്‍ കൂടുതല്‍ ചാര്‍ട്ടുകള്‍ ചേര്‍ത്ത് ഒട്ടിച്ച് ഉപയോഗിക്കാന്‍ പാടില്ല.
  • സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ജ്യാമിതീയ രൂപത്തിലുള്ള ത്രിമാന മാതൃക 2 ച. മീ. സ്ഥലത്ത് ഒതുങ്ങുന്നതാവണം.
  • ഗണിത ശാസ്ത്ര ആശയങ്ങള്‍ പ്രവര്‍ത്തനത്തിലൂടെ അവതരിപ്പിക്കാനോ വിശദീകരിക്കാനോ തെളിയിക്കാനോ സഹായിക്കുന്ന തരത്തിലുള്ള മാതൃക വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം

0 comments: